Karikkakom sree Chamundi Temle

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം

Notice: ഉത്സവദിവസങ്ങളിലെ സ്പെഷ്യല്‍ സര്‍വ്വീസിനു പുറമേ പൊങ്കാല ദിവസം കെ.എസ്.ആര്‍.ടി.സിയുടെ വിവിധ ഡിപ്പോകളില്‍ നിന്നും പ്രത്യേക ബസ്സ് സര്‍വ്വീസ് ഉണ്ടായിരിക്കുന്നതാണ് | 01/04/2017 മുതല്‍ 05/04/2017 വരെ എല്ലാ ദിവസവും രാവിലെ 11.00 മണി മുതല്‍ 2.00 മണി വരെ അന്നദാനസദ്യ ഉണ്ടായിരിക്കുന്നതാണ്.

Welcome Our Website

Services Image
#
പുണ്ണ്യപുരാതനമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ഈ ആണ്ടത്തെ ഉത്സവമഹാമഹം 2017 എപ്രില്‍ ഒന്നാം തീയതി (1192 മീനം 18) ശനിയാഴ്ച വൈകുന്നേരം 5 മണിക്കുള്ള ഗുരുപൂജയോടുകൂടി ആരംഭിക്കുന്നു. ഏപ്രില്‍ 5, 6 തീയതികളില്‍ (1192 മീനം 22, 23) നെയ്യാണ്ടിമേളം, പഞ്ചവാദ്യം, താലപ്പൊലി, മുത്തുകുടയേന്തിയ ബാലന്മാര്‍, ഫ്ലോട്ടുകള്‍ എന്നിവയുടെ അകമ്പടിയോടുകൂടി തങ്കരഥത്തില്‍ ദേവി പുറത്തെഴുന്നല്ലുന്നതും, ഏപ്രില്‍ 7 (1192 മീനം 24) വെള്ളിയാഴ്ച്ച രാവിലെ 10.15 ന് ലക്ഷക്കണക്കിന് സ്ത്രീ ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാലയോടും കൂടി ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടക്കുന്നതുമാണ്. ദേവിയുടെ ഉടവാള്‍ പൊങ്കാല കളത്തില്‍ എഴുന്നള്ളിച്ച് ഉച്ചയ്ക്ക് 2.15 ന് പൊങ്കാല തര്‍പ്പണവും, രാത്രി അത്താഴപൂജയ്ക്ക് ശേഷം ഗുരുസിക്കളത്തില്‍ ദേവിയുടെ ഉടവാള്‍ എഴുന്നള്ളിച്ച് താന്ത്രിക വിധിപ്രകാരമുള്ള ഗുരുസിയോടുകൂടി പര്യവസാനിക്കുന്നു. Readmore